January 22, 2025
#india #kerala #Top Four

പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍… ശ്രദ്ധിക്കാം ഇവയെല്ലാം..

വോട്ടവകാശം ഒരു ഇന്ത്യന്‍ പൗരന്റെ ഏറ്റവും സുപ്രധാന അവകാശമാണ്. പരമാവധി നേരത്തെ പോളിങ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ശ്രദ്ധിക്കണം.

രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിങ് നടക്കുക. പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ എങ്ങനെയാണ് വോട്ടവകാശം വിനിയോഗിക്കേണ്ടതെന്ന് അറിഞ്ഞിരിക്കണം.

Join with metro post : പാലാ രൂപതാ ബിഷപ്പിനെ സന്ദര്‍ശിച്ച് സുരേഷ് ഗോപി; പ്രാതല്‍ കഴിക്കാന്‍ വന്നതാണെന്ന് മറുപടി

 വോട്ടുയന്ത്രത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇപ്രകാരം

  1. വോട്ടര്‍ വോട്ടിങ് കമ്പാര്‍ട്ടുമെന്റിന് മുന്നിലെത്തുമ്പോള്‍ മൂന്നാം പോളിങ് ഓഫിസര്‍ ബാലറ്റ് യൂനിറ്റ് വോട്ടിങ്ങിന് സജ്ജമാക്കും. ഈ ഘട്ടത്തില്‍ ബാലറ്റ് യൂനിറ്റിലെ ‘READY’ ലൈറ്റ് പ്രകാശിക്കും.
  2. തുടര്‍ന്ന്, ബാലറ്റ് യൂനിറ്റില്‍ വോട്ടര്‍ തെരഞ്ഞെടുത്ത സ്ഥാനാര്‍ഥിയുടെ പേര്/ചിഹ്നത്തിന് നേരെയുള്ള ബട്ടണിലോ/നോട്ടക്ക് നേരെയുള്ളതോ ആയ നീല ബട്ടണില്‍ അമര്‍ത്തണം
  3. ബട്ടണ്‍ അമര്‍ത്തിയ സ്ഥാനാര്‍ഥിയുടെ പേരിനോ ചിഹ്നത്തിനോ/നോട്ടക്ക് നേരെയുള്ളതോ ആയ ചുവന്ന ലൈറ്റ് പ്രകാശിക്കുന്നു
  4. തെരഞ്ഞെടുത്ത സ്ഥാനാര്‍ഥിയുടെ/ നോട്ടയുടെ ക്രമ നമ്പര്‍, പേര്, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് സ്ലിപ് വിവിപാറ്റ് പ്രിന്റ് ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു
  5. കണ്‍ട്രോള്‍ യൂനിറ്റില്‍ നിന്ന് ‘ബീപ്’ ശബ്ദം ഉയര്‍ന്നാല്‍ വോട്ട് വിജയകരമായി രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തുന്നു
  6. വിവിപാറ്റില്‍ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ഉയര്‍ന്ന ശബ്ദത്തില്‍ ‘ബീപ്’ ശബ്ദം കേള്‍ക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടാം

വോട്ടെടുപ്പ് പ്രക്രിയയുടെ ഘട്ടങ്ങള്‍ ഇപ്രകാരം

പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍ ക്യൂവില്‍ നില്‍ക്കണം

പോളിങ് ഓഫിസര്‍ വോട്ടര്‍പട്ടികയില്‍ വോട്ടറുടെ പേരും തിരിച്ചറിയല്‍ രേഖയും പരിശോധിക്കുന്നു

മറ്റൊരു പോളിങ് ഓഫിസര്‍ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുകയും സ്ലിപ് നല്‍കുകയും ഒപ്പിടുവിക്കുകയും ചെയ്യും

മറ്റൊരു പോളിങ് ഓഫിസര്‍ സ്ലിപ് സ്വീകരിക്കുകയും വിരലിലെ മഷിയടയാളം പരിശോധിക്കുകയും ചെയ്യുന്നു

ഇലക്‌ട്രോണിക് വോട്ടുയന്ത്രം (ഇ.വി.എം) സ്ഥാപിച്ച സ്ഥലത്തെത്തി വോട്ടര്‍ക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ഥിക്കുനേരെ/നോട്ടക്ക് നേരെയുള്ള ബട്ടണ്‍ അമര്‍ത്തണം. ഇതോടെ, ചുവപ്പ് ലൈറ്റ് തെളിയുന്നു. ഇതോടെ, വോട്ട് രേഖപ്പെടുത്തല്‍ പൂര്‍ത്തിയായി.

ഉപയോഗിക്കാം, ഈ തിരിച്ചറിയല്‍ രേഖകള്‍

പോളിങ് ബൂത്തിലെത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി കാര്‍ഡ് (എപിക്) ആണ്. എന്നാല്‍ ‘എപിക്’ കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ച ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാം. അവ:

  • ആധാര്‍ കാര്‍ഡ്
  • ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
  • എം.എന്‍.ആര്‍.ഇ.ജി.എ തൊഴില്‍ കാര്‍ഡ് (തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)
  • ബാങ്ക്/പോസ്റ്റ് ഓഫിസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍
  • ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
  • ഡ്രൈവിങ് ലൈസന്‍സ്
  • രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്
  • ഇന്ത്യന്‍ പാസ്‌പോര്‍ട്ട്
  • ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ
  • കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പബ്ലിക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡ്
  • എം.പി/എം.എല്‍.എ/ലെജിസ്ലേറ്റിവ് കൗണ്‍സില്‍ (എം.എല്‍.സി) അംഗങ്ങള്‍ എന്നിവരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍
  • ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി ഐ.ഡി ക്ാര്‍ഡ്)
  • ഏഴ് സെക്കന്‍ഡ് നേരം ബാലറ്റ് സ്ലിപ് ഗ്ലാസിലൂടെ കാണാവുന്നതാണ്. പ്രിന്റ് ചെയ്ത സ്ലിപ് വിവിപാറ്റില്‍ സുരക്ഷിതമായിരിക്കും.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *