സല്‍മാന്‍ ഖാന്റെ നായികയായി രശ്മിക മന്ദാന ; പുതിയ ബോളിവുഡ് ചിത്രം ‘സിക്കന്ദര്‍’ വരുന്നു
സല്‍മാന്‍ ഖാന്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന നായികയായെത്തുന്നു. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം സിക്കന്ദറിലാണ് രശ്മിക സല്‍മാന്റെ നായികയാവുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
2022 ല്‍ ഗുഡ്‌ബൈ എന്ന ചിത്രത്തിലൂടെയാണ് രശ്മിക ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ മിഷന്‍ മജ്‌നു, അനിമല്‍ എന്നീ സിനിമകളിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ 2, ധനുഷ് നായകനാകുന്ന കുബേര എന്നീ സിനിമകളിലാണ് രശ്മിക ഇപ്പോള്‍ അഭിനയിക്കുന്നത്.
അതേസമയം സിക്കന്ദറിന്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുരുഗദോസ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണിത്. അടുത്ത വര്‍ഷം ഈദ് റിലീസായിട്ടായിരിക്കും സിനിമ എത്തുക. ഒരു ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാജിദ് നദിയാദ്വാലയാണ് ചിത്രം നിര്‍മിക്കുന്നത്. 400 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം