പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസ്; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം കോടതിയില്‍ ഹര്‍ജി നല്‍കി. കോഴിക്കോട് കോടതിക്ക് മുന്‍പാകെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് നീക്കം. അതേസമയം പ്രതിക്കെതിരായ ബ്ലുകോര്‍ണര്‍ നോട്ടീസിന് പോലീസിന് മറുപടി ലഭിച്ചിട്ടില്ല. കൂടാതെ പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തുന്നതും വൈകിയേക്കും. ഈ മാസം 27നാണ് പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പോലീസ് റിപ്പോര്‍ട്ടും കോടതി തേടിയിട്ടുണ്ട്.
യുവതിയെ ചികിത്സിച്ച പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ മൊഴി അന്വേഷണ സംഘം നേരത്തേ രേഖപ്പെടുത്തിയിരുന്നു. യുവതി മര്‍ദ്ദനത്തിന് ഇരയായെന്നും സ്‌കാനിങ് നടത്താന്‍ നിര്‍ദേശിച്ചെന്നുമാണ് ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കിയത്. രാഹുലിന്റെ കാറില്‍ നിന്നും കണ്ടെത്തിയ രക്തക്കറ പരിശോധനയില്‍ ഭാര്യയുടേത് തന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇത് കേസില്‍ പ്രധാന തെളിവായി മാറും. ബന്ധുക്കളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയാല്‍ രാഹുലിനെ തിരികെ നാട്ടിലെത്തിക്കുന്നതിന് മുമ്പ് തന്നെ കുറ്റപത്രം സമര്‍പ്പിക്കും.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം