എന്‍ഡിഎയ്ക്ക് അകത്തും പുറത്തുമുള്ള പാര്‍ട്ടികളെ കളത്തിലെത്തിക്കാന്‍ ഇന്‍ഡ്യാ സഖ്യം; ചടുല നീക്കവുമായി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തേക്ക് വരുമ്പോള്‍ ഭരണം പിടിക്കാന്‍ ചടുല നീക്കവുമായി ഇന്‍ഡ്യ മുന്നണി. എന്‍ഡിഎക്ക് അകത്തും പുറത്തുമുള്ള വിവിധ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഫോണില്‍ ബന്ധപ്പെട്ടെന്നാണ് സൂചന. ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെ മുതല്‍ ടിഡിപി നേതാവ് ചന്ദ്ര ബാബു നായിഡു വരെയുള്ള നേതാക്കള്‍ ഇതില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
Also Read ; പാട്ടും പാടി വന്ന രമ്യക്ക് താളം തെറ്റി ; എല്‍ഡിഎഫിന്റെ മാനംകാത്ത് രാധാകൃഷ്ണന്‍
ജെഡിയു, നവീന്‍ പട്നായികിന്റെ ബിജു ജനതാദള്‍, എല്‍ജെപി നേതാവ് ചിരാഗ് പസ്വാന്‍ തുടങ്ങിയവരുമായും ഖര്‍ഗെ ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. നിലവില്‍ 543 സീറ്റില്‍ 296 സീറ്റില്‍ എന്‍ഡിഎയും 230 സീറ്റില്‍ ഇന്‍ഡ്യ സഖ്യവും 17 സീറ്റില്‍ മറ്റുള്ളവരുമാണ് മുന്നേറുന്നത്. ഈ സാഹചര്യത്തിലാണ് നേതാക്കളുമായി ഖര്‍ഗെ ബന്ധപ്പടുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അയോധ്യയിലെ രാമക്ഷേത്രം അടക്കം മുന്‍നിര്‍ത്തിയായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. 400 സീറ്റ് വരെ എന്‍ഡിഎ നേടുമെന്നും നരേന്ദ്രമോദി അടക്കമുള്ള നേതാക്കള്‍ ആത്മവിശ്വാസം പങ്കുവെച്ചിരുന്നു. എന്നാല്‍ അന്തിമഫലം പുറത്ത് വരുമ്പോള്‍ എന്‍ഡിഎക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ എന്‍ഡിഎ ക്യാമ്പിലെ പാര്‍ട്ടികളെ പാളയത്തിലെത്തിക്കാനാണ് ഇന്‍ഡ്യ സഖ്യത്തിന്റെ നീക്കം.