യൂട്യൂബില്‍ രണ്ടുമില്യണ്‍ കടന്ന് നിവിന്‍ പോളിയുടെ ‘ഹബീബി ഡ്രിപ്’
സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ് നിവിന്‍ പോളി അഭിനയിച്ച ആല്‍ബം സോങ് ആയ ഹബീബീ ഡ്രിപ്പ്. ഇന്നലെ വൈകീട്ട് റിലീസ് ചെയ്ത ഗാനം ഇതിനകം രണ്ടുമില്യണ്‍ വ്യൂസ് കടന്നു. അള്‍ട്രാ സ്‌റ്റൈലിഷ് ലുക്കില്‍, വ്യത്യസ്ത ഗെറ്റപ്പുകളില്‍ ഗള്‍ഫില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തില്‍ നിവിന്റെ ഗംഭീര നൃത്ത ചുവടുകളുമുണ്ട്.
Also Read ; മലപ്പുറത്ത് നിപയെന്ന് സംശയം, 15കാരന് ചെള്ള് പനി സ്ഥിരീകരിച്ചു ; നിപ പരിശോധനാഫലം വന്നിട്ടില്ല
ഷാഹിന്‍ റഹ്‌മാന്‍, നിഖില്‍ രാമന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ഐഡിയ ഒരുക്കിയതും ഡിസൈന്‍ ചെയ്തതും കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഹബീബി ഡ്രിപ്പിന് കാമറ ചലിപ്പിച്ചത് സംവിധായകരിലൊരാളായ നിഖില്‍ രാമന്‍, അസം മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്.
ഹബീബീ ഡ്രിപ്പിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചത് ഷാഹിന്‍ റഹ്‌മാനും വരികള്‍ രചിച്ച് ആലപിച്ചത് ഡബ്സിയുമാണ്. റിബിന്‍ റിച്ചാര്‍ഡ് ആണ് ഈ ഗാനത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നതും ഈ ഗാനം നിര്‍മ്മിച്ചിരിക്കുന്നതും. ഏതായാലും നിവിന്‍ പോളി ആരാധകര്‍ക്കും സംഗീത പ്രേമികള്‍ക്കും ഒരുപോലെ വൈബ് ചെയ്യാവുന്ന ഒരു ഗാനമായാണ് ഹബീബീ ഡ്രിപ്പ് പുറത്തെത്തിച്ചിരിക്കുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം