കേരളപിറവി ആഘോഷം സംഘടിപ്പിച്ച് താര സംഘടന അമ്മ ; അമ്മയ്ക്ക് പുതിയ ഭാരവാഹികളെ കൊണ്ടുവരുമെന്ന് സുരേഷ്‌ഗോപി
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുപരിപാടി സംഘടിപ്പിച്ച് താര സംഘടന അമ്മ. കേരള പിറവിയോടനുബന്ധിച്ച് ആഘോഷവും കുടുംബ സംഗമവുമാണ് സംഘടന സംഘടിപ്പിച്ചത്. കൊച്ചിയിലെ ഓഫീസിലാണ് പരിപാടി സംഘടിപ്പിച്ചത്.
മമ്മൂട്ടി ഉള്‍പ്പെടെയുള്ള നടന്‍മാര്‍ ആഘോഷത്തിന്റെ ഭാഗമാകും. അതേസമയം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി അമ്മയുടെ കൊച്ചിയിലെ ഓഫീസിലെത്തി. അമ്മ സംഘടന ശക്തമായി തിരിച്ച് വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അമ്മയില്‍ പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാകുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഇത് സംബന്ധിച്ച് മോഹന്‍ലാലുമായി ചര്‍ച്ച നടത്തി. പുതിയ കമ്മിറ്റിക്ക് വേണ്ടിയുള്ള ചര്‍ച്ചക്കള്‍ക്ക് താന്‍ തുടക്കം കുറിച്ചു. എല്ലാവരെയും തിരിച്ച് കൊണ്ട് വരുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം അമ്മ സംഘടന ഇപ്പോഴും സജീവമാണെന്നും. ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടക്കുന്നുണ്ടെന്നും നടന്‍ വിനുമോഹന്‍ പ്രതികരിച്ചു. സംഘടനയുടെ പുതിയ കമ്മിറ്റി സംബന്ധിച്ച ആലോചനകളും ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. അനുയോജ്യമായ തീരുമാനം ഉടന്‍ വരും. രാജിവെച്ച കമ്മിറ്റിയെ കുത്തിന് പിടിച്ച് കൊണ്ടിരുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞതായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി അറിയിച്ചു. സുരേഷ് ഗോപി സ്‌നേഹത്തോടെ അങ്ങനെ പറഞ്ഞതായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 
























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































