ഡല്‍ഹി വായുമലിനീകരണം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു
ഡല്‍ഹിയില്‍ വായു മലിനീകരണം കടുത്തതോടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ആണ് 50% ജീവനക്കാര്‍ക്കാണ് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചത്. വായു ഗുണനിലവാര നിരക്ക് സിവിയര്‍ പ്ലസ് വിഭാഗത്തില്‍ തന്നെ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.
Also Read; പാലക്കാട് ഉറച്ച വിജയപ്രതീക്ഷ; മതേതരത്വം കാത്തുപിടിക്കും: രാഹുല്‍ മാങ്കൂട്ടത്തില്‍
ചൊവ്വാഴ്ച വൈകിട്ട് ഡല്‍ഹിയിലെ വായുഗുണ നിലവാര നിരക്ക് 488 ആണ്. കടുത്ത പുകമഞ്ഞും തുടരുകയാണ്. മലിനീകരണം കൊണ്ട് ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കായി പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം രോഗാവസ്ഥയില്‍ ആശുപത്രിയില്‍ എത്തുന്ന ആളുകളുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തിലാണ് നടപടി.
പുകമഞ്ഞും മലിനീകരണവും നിയന്ത്രിക്കാന്‍ കൃത്രിമ മഴ പെയ്യിക്കുന്നതിന്നായി ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് അയച്ചു. ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക് ഒറ്റ ഇരട്ട അക്ക നമ്പര്‍ നിയന്ത്രണം ഉടന്‍ നടപ്പാക്കാന്‍ ആലോചിക്കുന്നതായി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് വ്യക്തമാക്കി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..