താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മുക്കം സംസ്ഥാന പാതയില്‍ രാത്രി പത്തരയോടെയാണ് ഈ അപകടം ഉണ്ടായത്.
Also Read ; ബലാത്സംഗക്കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ എറണാകുളത്ത് മരിച്ച നിലയില്‍
നന്മണ്ട സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ നരിക്കുനി സ്വദേശിയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു കാറിലെ ആറുപേര്‍ക്കും മറ്റേ കാറിലുണ്ടായിരുന്ന ഒരാള്‍ക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചശേഷം ഒരു കാര്‍ റോഡിലൂടെ പോവുകയായിരുന്ന ലോറിയിലും ഇടിച്ചിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം