എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ആവശ്യപ്പെട്ട് ഉത്തരവ് ഇന്ന്
കൊച്ചി: എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ ഇന്ന് ഉത്തരവുണ്ടാകും. എസ്എഫ്ഐഒ അന്വേഷണത്തിന് സ്റ്റേ ലഭിച്ചാല്‍ അത് വീണാ വിജയന് ആശ്വാസമാകും എന്നാല്‍ അത് തിരിച്ചാണെങ്കില്‍ കനത്ത തിരിച്ചടിയാകും. കര്‍ണാടക ഹൈക്കോടതിയുടെ ബംഗളുരു പ്രിന്‍സിപ്പല്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഹര്‍ജി ഉത്തരവിനായി പരിഗണിക്കും.
കമ്പനി നിയമത്തിലെ 21ആം വകുപ്പ് കരിനിയമമായി ഉപയോഗിക്കുന്നുവെന്നായിരുന്നു എക്സാലോജികിന്റെ പ്രധാന വാദം. അതിന്റെ ഭാഗമായാണ് എസ്എഫ്ഐഒ അന്വേഷണം നടത്തിയത്. അതീവ ഗുരുതര സാഹചര്യങ്ങളില്‍ മാത്രമാണ് എസ്എഫ്ഐഒ അന്വേഷണം നടത്താറുള്ളത്. രണ്ട് കമ്പനികള്‍ സോഫ്റ്റ് വെയര്‍ കൈമാറ്റം നടത്തിയതിന് എസ്എഫ്ഐഒ അന്വേഷണം ആനുപാതികമല്ലെന്നുമായിരുന്നു എക്സാലോജികിന്റെ വാദം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സാ ലോജിക് കമ്പനിക്ക് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് പി ദത്തര്‍ ആണ് ഹാജരായത്. എക്സാലോജിക് ഗുരുതര നിയമലംഘനം നടത്തിയെന്ന ഇടക്കാല തല്‍സ്ഥിതി റിപ്പോര്‍ട്ട് അനുസരിച്ചാണ് എസ്എഫ്ഐഒ അന്വേഷണം. എക്സാലോജികും സിഎംആര്‍എലും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണെന്നും ഇതിനേതിരെയാണ് അന്വേഷണം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം