രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പരിശോധന നടത്തി ഫൊറന്‍സിക്
തിരുവനന്തപുരം: രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പരിശോധന ആരംഭിച്ച് ഫൊറന്‍സിക്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്താണ് പരിശോധന നടത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Also Read ; വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം
കുട്ടിക്ക് സൈക്കോളജിക്കല്‍ കൗണ്‍സലിങ് നല്‍കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ സഹോദരങ്ങളെ സര്‍ക്കാര്‍ സംരക്ഷണയിലേക്ക് മാറ്റിയിട്ടുണ്ട്.
കുട്ടിയെ കണ്ടെത്തിയ ഓടയ്ക്ക് സമീപമുള്ള കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ഇന്ന് ശേഖരിക്കുകയും. കുട്ടിയെ തട്ടിക്കൊണ്ടുപോയതാരെന്നും ഉപേക്ഷിക്കാന്‍ കാരണമെന്താണെന്നും പോലീസ് അന്വേഷിച്ച് വരികയാണ്. കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യുമെന്നും പോലീസ് അറിയിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം