മാസപ്പടി കേസ്; മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി ഇന്ന് കോടതിയില്‍
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി ഇന്ന് കോടതിയില്‍ പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജി തള്ളണമെന്ന നിലപാട് വിജിലന്‍സ് കോടതിയില്‍ സ്വീകരിക്കും. ധാതുമണല്‍ ഖനനത്തിന് സിഎംആര്‍എല്ലിന് വഴിവിട്ട് മുഖ്യമന്ത്രി സഹായം നല്‍കിയെന്നും പ്രത്യുപകാരമായി കമ്പനി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി കൊടുത്തെന്നുമാണ് ഹര്‍ജിയില്‍ അവര്‍ക്കേതിരെ ഉയരുന്ന ആരോപണം.
എന്നാല്‍ മാത്യുവിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ തീരുമാന പരിധിയില്‍ വരില്ലെന്നുമാണ് വിജിലന്‍സ് നിലപാട്. പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മാത്യു കുഴല്‍നാടന്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.