January 22, 2025

കോടതികളിലെ കറുത്ത ഗൗണ്‍ ഒഴിവാക്കി; വേനല്‍ കനക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം

കൊച്ചി :സംസ്ഥാനത്ത് വേനല്‍ചൂട് ഉയരുന്ന സാഹചര്യത്തില്‍ കോടതികളില്‍ കറുത്ത ഗൗണ്‍ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസാക്കി. ജില്ലാ കോടതികളില്‍ വെള്ള ഷര്‍ട്ടും പാന്റും ധരിച്ച് അഭിഭാഷകര്‍ക്ക് ഹാജരാകാനും അനുമതി നല്‍കി.കറുത്ത കോട്ടും ഗൗണും നിര്‍ബന്ധമില്ല. ഹൈക്കോടതിയിലും അഭിഭാഷകര്‍ക്ക് കറുത്ത ഗൗണ്‍ നിര്‍ബന്ധമില്ലെന്നും ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. മെയ് 31 വരെയാണ് ഈപ്രമേയം നിലവിലുണ്ടാകുക.വേനല്‍ക്കാലത്ത് കറുത്ത ഗൗണ്‍ ധരിച്ച് ഹാജരാകുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ അപേക്ഷ സമര്‍ച്ചതിനെ തുടര്‍ന്നാണ് […]