മുന്‍ മന്ത്രി കെപി വിശ്വനാഥന്‍ അന്തരിച്ചു
തൃശ്ശൂര്‍: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ പി വിശ്വനാഥന്‍ അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് രാവിലെ 9.35 നായിരുന്നു അന്ത്യം. 1991 മുതല്‍ 1994 വരെ കെ കരുണാകരന്‍ മന്ത്രി സഭയിലും 2004 മുതല്‍ 2005 വരെ ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലും വനം വകുപ്പ് മന്ത്രിയായിരുന്നു കെ പി വിശ്വനാഥന്‍. നിലവില്‍ കെപിസിസി നിര്‍വാഹക സമിതി അംഗമാണ്. യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസ് വഴി രാഷ്ട്രീയ പ്രവേശനം നടത്തിയ അദ്ദേഹം 1967 […]