January 22, 2025
#Career #india #kerala

പത്താം ക്ലാസ് യോഗ്യതയുളള കായികതാരങ്ങളാണോ ? റെയില്‍ കോച്ച് ഫാക്ടറിയില്‍ അവസരം

റെയില്‍ കോച്ച് ഫാക്ടറിയില്‍ ഒഴിവുകള്‍ നികത്താനായി അപേക്ഷകള്‍ ക്ഷണിച്ചു. 2023-25 വര്‍ഷത്തേക്കുള്ള ഓപ്പണ്‍ അഡ്വര്‍ടൈസ്മെന്റ് മുഖേന സ്പോര്‍ട്സ് ക്വാട്ടയിലേക്കുള്ള 15 ഒഴിവുകള്‍ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞ പ്രായപരിധി 18 വയസും കൂടിയ പ്രായപരിധി 20 വയസും ആയിരിക്കണം. അപേക്ഷകന്‍ പത്താം ക്ലാസ് അല്ലെങ്കില്‍ ഐ ടി ഐ അല്ലെങ്കില്‍ എന്‍ സി വി ടി അനുവദിച്ച തത്തുല്യ എന്‍ എ സി പാസായിരിക്കണം.

Also Read ;സ്ത്രീധനമായി സ്‌കോര്‍പിയോ ആവശ്യപ്പെട്ടു; നിരസിച്ചപ്പോള്‍ യുവതിയെ മുത്തലാഖ് ചൊല്ലി

ജനറല്‍/ ഒ ബി സി വിഭാഗത്തിലുള്ള അപേക്ഷകര്‍ 500 രൂപ അപേക്ഷാ ഫീസായി നല്‍കണം. എസ് സി/എസ് ടി/മുന്‍ സൈനികര്‍/വികലാംഗര്‍/ സ്ത്രീകള്‍/ ന്യൂനപക്ഷങ്ങള്‍, സാമ്പത്തിക പിന്നാക്ക വിഭാഗക്കാര്‍ എന്നിവര്‍ക്ക് 250 രൂപയാണ് അപേക്ഷാ ഫീസ്. ഉദ്യോഗാര്‍ത്ഥിയുടെ സേവന ബോണ്ട് 5 വര്‍ഷത്തേക്കായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ഏഴാമത്തെ സിപിസിയുടെ ലെവല്‍ 1-ല്‍ ശമ്പളം ലഭിക്കും.

ഒരു ട്രയലിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നത്. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിദഗ്ധരും താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ സ്വന്തം കൈപ്പടയില്‍ അപേക്ഷകര്‍ക്കൊപ്പം അപേക്ഷ പൂരിപ്പിക്കുകയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് ഒപ്പിട്ട് 19/2/2024ന് മുമ്പ് നിര്‍ദിഷ്ട വിലാസത്തില്‍ സമര്‍പ്പിക്കുകയും വേണം.

അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം: ജനറല്‍ മാനേജര്‍ (പേഴ്സണല്‍) റിക്രൂട്ട്മെന്റ് സെല്‍, റെയില്‍ കോച്ച് ഫാക്ടറി, കപൂര്‍ത്തല-144602.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *