കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രക്ക് ഇന്ന് കാസര്‍കോട്ട് തുടക്കമാകും
കാസര്‍കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന എന്‍.ഡി.എ കേരള പദയാത്രക്ക് ഇന്ന് കാസര്‍കോട്ട് തുടക്കമാകും. വൈകീട്ട് മൂന്നിന് താളിപ്പടുപ്പ് മൈതാനത്ത് വെച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് പദയാത്ര ഉദ്ഘാടനം ചെയ്യുന്നത്. ആദ്യ ദിവസം യാത്രയുടെ സമാപനം കാസര്‍കോട് മേല്‍പ്പറമ്പിലായിരിക്കും.
രാവിലെ മധൂര്‍ ക്ഷേത്രദര്‍ശനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകും. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ മത-സാമുദായിക-സാംസ്‌കാരിക നേതാക്കളുടെ സ്‌നേഹസംഗമവും പരിപാടിയുടെ ഭാഗമായി നടക്കും. 29ന് കണ്ണൂരിലും 30ന് വയനാട്ടിലും 31ന് വടകരയിലുമാണ് പദയാത്ര നടക്കുക.
Also Read; വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി
ഫെബ്രുവരി മൂന്ന് മുതല്‍ ഏഴ് വരെ ആറ്റിങ്ങല്‍, പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലാവും കേരളപദയാത്ര പര്യടനം നടക്കും. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ഒമ്പത്, 10, 12 തിയതികളില്‍ യാത്ര എത്തും. തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ കേരള പദയാത്ര ഉദ്ഘാടനം ചെയ്യും.