കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ്; അഞ്ച് ജില്ലകളില്‍ ഇ ഡി റെയ്ഡ്, തട്ടിപ്പ് കരുവന്നൂരിന് സമാനം
കണ്ണൂര്‍: കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചു ജില്ലകളില്‍ ഇ ഡി റെയ്ഡ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന. രാവിലെ ഒമ്പതുമണിയോടെയാണ് പരിശോധന നടത്തുന്നത്. കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതിനുപുറമെയാണ് ഇഡിയും അന്വേഷണം നടത്തുന്നത്. കരുവന്നൂരിന് സമാനമായ തട്ടിപ്പാണ് കണ്ണൂരിലും നടന്നതെന്നാണ് പരാതി ഉയര്‍ന്നത്.
സഹകരണ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട ആളുകളുടെയും സ്ഥാപനങ്ങളുടെയും ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്.സംസ്ഥാനത്തെ ഇരുപതിലേറെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട തട്ടിപ്പ് അന്വേഷിക്കുന്നുണ്ടെന്ന് ഇ ഡി കോടതിയില്‍ അറിയിച്ചിരുന്നു.