ഡ്രൈവിങ് ലൈസന്‍സിന് ഒരു കടമ്പ കൂടി, വര്‍ണ്ണാന്ധത പരിശോധന നിര്‍ബന്ധം
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിന് വര്‍ണ്ണാന്ധത പരിശോധന നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ഡ്രൈവിങ്, ലേണേഴ്‌സ് ലൈസന്‍സുകള്‍ക്കായുള്ള അപേക്ഷയ്ക്ക് പൂര്‍ണ്ണമായതോ കഠിനമായതോ ആയ വര്‍ണ്ണാന്ധത ഇല്ല എന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
Also Read ; വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
ഹൈലൈറ്റ്:
• ഡ്രൈവിങ് ലൈസന്‍സിന് വര്‍ണ്ണാന്ധത പരിശോധന നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പ്.
• പൂര്‍ണ്ണമായതോ കഠിനമായതോ ആയ വര്‍ണ്ണാന്ധത ഇല്ല എന്നു തെളിയിക്കണം.
• സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി മോട്ടോര്‍ വാഹനവകുപ്പ്.
ഡ്രൈവിങ്, ലേണേഴ്‌സ് ലൈസന്‍സുകള്‍ക്കായുള്ള അപേക്ഷകര്‍ പരിഷ്‌കരിച്ച ഫോം നമ്പര്‍ IA ആണ് ഇനി മുതല്‍ ഉപയോഗിക്കേണ്ടത്. അപേക്ഷകന്റെ കളര്‍വിഷന്‍ സ്റ്റാന്‍ഡേര്‍ഡ് ഇഷിഹാര ചാര്‍ട്ട് ഉപയോഗിച്ച് ഒരു രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍ സര്‍ട്ടിഫൈ ചെയ്യേണ്ടതാണ്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ വന്ന മാറ്റം ഉള്‍ക്കൊണ്ടാണ് കളര്‍വിഷന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ http://www.mvd.kerala.gov.in.എന്ന സൈറ്റില്‍ ലഭ്യമാണ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം