January 22, 2025
#india #Politics #Top Four

ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷം; സാമൂഹികനീതി വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവച്ചു, കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിനെ പുറത്താക്കി

ഡല്‍ഹി: സാമൂഹികനീതി വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദിന്റെ രാജി എഎപിക്ക് കനത്ത തിരിച്ചടിയായി.രാജ് കുമാറിന്റെ രാജി ലെഫ്റ്റനന്റ് ഗവര്‍ണറെ അറിയിക്കാന്‍ ഇതുവരെയും കെജ്‌രിവാളിനായിട്ടില്ല എന്നതും ഡല്‍ഹിയിലെ ഭരണ പ്രതിസന്ധി രൂക്ഷമാകുന്നു എന്നതിന്റെ സൂചനയാണ്.ഭരണ പ്രതിസന്ധിയില്‍ ഗവര്‍ണറുടെ തീരുമാനവും നിര്‍ണായകമാണ്.ഇത്തരം പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയാല്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം വരുമെന്ന കാര്യവും തള്ളിക്കളയാനാകില്ല.രാജ് കുമാര്‍ ആനന്ദിന്റെ രാജിക്ക് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമോ എന്ന ആശങ്കയും ആം ആദ്മി ക്യാമ്പിലുണ്ട്.ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം എന്ന ആവശ്യം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം.

Also Read ;തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് വിജയം ശരിവെച്ച് ഹൈക്കോടതി

അതേസമയം അരവിന്ദ് കെജ്രിവാളിന്റ പിഎ ബിഭവ് കുമാറിനെ കേന്ദ്ര വിജിലന്‍സ് പുറത്താക്കിയിരുന്നു.ബിഭവിന്റെ നിയമനം ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ചാണ് വിജിലന്‍സ് ഡയറക്ട്രേറുടെ നടപടി.ബിഭവ് കുമാറിന്റെ നിയമനത്തില്‍ സെന്‍ട്രല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതായും വിജിലന്‍സ് ഡയറക്ട്രേറ്റ് പറയുന്നുണ്ട്.2007 ല്‍ നോയ്ഡ ഡെവലപ്പ്‌മെന്റ് അതോറിറ്റി ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ബിഭവിനെതിരെ നേരത്തെ എഫ്‌ഐആര്‍ നിലവിലുണ്ട്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് വിഭവിനെ ഇഡി ചോദ്യം ചെയ്തിരുന്നു.

Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇപ്പോഴും തിഹാര്‍ ജയിലില്‍ കഴിയുകയാണ്. പതിനഞ്ച് ദിവസത്തേക്കാണ് കെജ്‌രിവാളിനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. എന്നാല്‍ പത്ത് ദിവസമാകുമ്പോഴേക്കും ഡല്‍ഹിയിലെ അവസ്ഥ ദുഷ്‌കരമാണ്.മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയാണെങ്കിലും തിഹാറില്‍ ഫയലുകള്‍ നോക്കാന്‍ കെജ്‌രിവാളിന് അനുമതിയില്ല.മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ച കെജ്‌രിവാള് കോടതി ഇടപെടലിലൂടെ ഫയലുകള്‍ ജയിലില്‍ നിന്ന് അയക്കാന്‍ ശ്രമം നടത്തിയേക്കും.

 

Leave a comment

Your email address will not be published. Required fields are marked *