കോഴിക്കോട് സ്ലീപ്പര്‍ ബസ് മറിഞ്ഞ് അപകടം; കര്‍ണാടക സ്വദേശി മരിച്ചു, 18 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: സ്ലീപ്പര്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് കര്‍ണാടക സ്വദേശി ആയ ആള്‍ മരിച്ചു്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.
Also Read; പാപിക്കൊപ്പം ചേർന്നാൽ ശിവനും പാപി ; ഇ പി ജയരാജൻ സൗഹൃദങ്ങളിൽ ജാഗ്രത കാണിക്കണമെന്ന് പിണറായി വിജയൻ
തിരുവന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ കോഹിനൂര്‍ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വിവരം ലഭിച്ച ഉടനെ സംഭവ സ്ഥലത്തെത്തി പൊലീസും അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനം നടത്തി. ബസില്‍ 27 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം