അസമിലെ കനത്ത മഴയ്ക്ക് നേരിയശമനം; വെള്ളപ്പൊക്കത്തില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് 85 പേര്‍ക്ക്
ഗുവാഹത്തി: അസമിലെ കനത്ത മഴയ്ക്ക് മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവുണ്ടെന്നും സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതായും ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. അസമിലെ വെള്ളപ്പൊക്കത്തില്‍ ഇതുവരെ 85 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ (എഎസ്ഡിഎംഎ) റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്ച്ച 27 ജില്ലകളിലായി ആറ് പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. 18 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
സംസ്ഥാനത്ത് ധൂബ്രി ജില്ലയിലാണ് രൂക്ഷമായ രീതിയില്‍ ഉരുള്‍പൊട്ടല്‍ ബാധിച്ചത്.ധൂബ്രി ജില്ലയില്‍ 4.75 ലക്ഷം ആളുകളെയാണ് ദുരന്തം ബാധിച്ചത്. 27 ജില്ലകളിലെ 543 ദുരിതാശ്വാസ ക്യാമ്പുകളിലായി 3,45,500 പേരെ മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിവില്‍ അഡ്മിനിസ്‌ട്രേഷന്‍, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, എമര്‍ജന്‍സി സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് 350 ഓളം പേരെ രക്ഷപ്പെടുത്തിയതായി എഎസ്ഡിഎംഎ അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ തടയണകളും റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നിട്ടുണ്ട്. നിലവില്‍ നിമതിഘട്ട്, തേസ്പൂര്‍, ഗുവാഹത്തി, ധുബ്രി എന്നിവിടങ്ങളില്‍ ബ്രഹ്മപുത്ര അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്. ഇതിന്റെ പോഷകനദികളായ സുബന്‍സിരി, ബദാതിഘട്ട്, ബുര്‍ഹിദിഹിംഗ്, ചെനിമാരി, ദിഖൗ, ശിവസാഗര്‍, ദിസാങ്, നംഗ്ലമുരഘട്ട്, കോപിലി, ധരംതുല്‍ എന്നിവയും അപകടനിലയ്ക്ക് മുകളിലായാണ് ഒഴുകുകയാണ്.