ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍; 270 കിലോമീറ്റര്‍ അടിത്തറ പൂര്‍ത്തിയായെന്ന് റെയില്‍വേ മന്ത്രി
അഹമ്മദാബാദ്: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2026 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സൂറത്ത് മുതല്‍ ബിലിമോറ വരെയാണ് ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഗാന്ധിനഗറില്‍ നടക്കുന്ന 2024 ലെ വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ വെച്ചായിരുന്നു സ്വപ്ന പദ്ധതിയെക്കുറിച്ചുള്ള മന്ത്രിയുടെ പ്രഖ്യാപനം.
ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര, നാഗര്‍ ഹവേലി എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ബുള്ളറ്റ് ട്രെയിന്‍ പ്രൊജക്ടിന് ആവശ്യമായ മുഴുവന്‍ സ്ഥലവും ഏറ്റെടുത്തതായി റെയില്‍വേ മന്ത്രാലയം ജനുവരി എട്ടിന് പ്രഖ്യാപിച്ചിരുന്നു.
also read: ശ്രീരാമനെ നിന്ദിച്ചു, മതവികാരം വ്രണപ്പെടുത്തിയ നയന്‍താരയ്ക്കെതിരെ പോലീസ് കേസ്
ബുള്ളറ്റ് ട്രെയിനിന്റെ 270 കിലോമീറ്ററോളം നീണ്ട അടിത്തറയുടെ പണികള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. തീരുമാനിച്ചത് പ്രകാരം പദ്ധതിയുടെ പണികള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.