തുടരെ നാലാം ജയം, ‘റോയല്‍സ്’ രാജസ്ഥാന്‍
ജയ്പൂര്‍: തുടരെ നാലാം മത്സരവും ജയിച്ചു കയറി രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ട്. ആദ്യമായി സഞ്ജു സാംസണും ജോഷ് ബട്ലറും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. ആറ് വിക്കറ്റിനുആണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ വീഴ്ത്തിയത്. രണ്ട് സെഞ്ച്വറികള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തോടെ രാജസ്ഥാന്‍ റോയല്‍സ പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഈ സീസണിലെ ആദ്യ സെഞ്ച്വറി കുറിച്ചത് വിരാട് കോഹ്ലി ആയിരുന്നു അതേ നാണയത്തില്‍ ജോസ് ബട്ലറുടെ വക രണ്ടാം സെഞ്ച്വറിയും തൊട്ടുപിന്നാലെ ജയ്പുരില്‍ പിറന്നു.
Also Read ; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
ആദ്യം ബാറ്റ് ചെയ്തത് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ആയിരുന്നു. അവര്‍ ്മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. രാജസ്ഥാന്‍ അഞ്ച് പന്തുകള്‍ ബാക്കി നിര്‍ത്തി നാല് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്ത് വിജയം നേടി. ജോഷ് ബട്ലര്‍ സിക്സര്‍ തൂക്കി തന്റെ സെഞ്ച്വറിയും രാജസ്ഥാന്റെ വിജയവും ഉറപ്പിച്ചതും മത്സരത്തിലെ മനോഹര കാഴ്ചയായി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം