January 22, 2025

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കുറച്ച് പേര്‍ക്ക് മാത്രം ശമ്പളം; ജീവനക്കാര്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ശമ്പള പ്രതിസന്ധി തുടരുന്നു. രണ്ടുമാസത്തെ ശമ്പളം കുടിശികയായ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ചിലര്‍ക്ക് മാത്രം ഒരു മാസത്തെ ശമ്പളം ലഭിച്ചപ്പോള്‍ ദിവസവേതനക്കാരും കരാര്‍ തൊഴിലാളികളും പെന്‍ഷന്‍കാരും ഉള്‍പ്പടെ ഭൂരിപക്ഷം ആളുകളും പട്ടിണിയുടെ വക്കിലാണ്. സ്ഥിരജീവനക്കാര്‍ക്കും സ്ഥിരം ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായവര്‍ക്കും മാത്രമാണ് ജനുവരി മാസത്തെ ശമ്പളം കഴിഞ്ഞ ദിവസം നല്‍കിയത്. അതേസമയം അമ്പതോളം കരാര്‍ പരിശീലകരും സ്റ്റേഡിയങ്ങളിലെ ജീവനക്കാരും സുരക്ഷാ ഭടന്മാരുമെല്ലാം രണ്ടരമാസമായി ശമ്പള പ്രതിസന്ധിയിലാണ്. അതിനാല്‍ തുച്ഛവരുമാനക്കാരായ പലരും വീട്ടുചെലവുകള്‍ക്ക് […]