January 28, 2025
#india #kerala #Top News

മോദി വീണ്ടും തൃശൂരിലേക്ക്

നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കും. ഈ മാസം 17ന് ഗുരുവായൂരില്‍ വെച്ചാണ് വിവാഹം. സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് കേന്ദ്രം പോലീസിനോട് റിപ്പോര്‍ട്ട് തേടി. ഒക്ടോബറില്‍ കുടുംബത്തോടൊപ്പം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ സുരേഷ് ഗോപി വിവാഹത്തിന് ക്ഷണിച്ചിരുന്നു.

Also Read ;ബില്‍ക്കിസ് ബാനു കേസ് പ്രതികളുടെ ശിക്ഷായിളവ് റദ്ദാക്കി സുപ്രീംകോടതി

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷും ബിസിനസുകാരനായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ജുലൈയില്‍ നടന്നിരുന്നു. സുരേഷ് ഗോപി- രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ജനുവരി മൂന്നിന് പ്രധാനമന്ത്രി തൃശൂരില്‍ എത്തിയപ്പോള്‍ മക്കളായ മാധവിനും ഭാവ്‌നിക്കും ഒപ്പം സുരേഷ്‌ഗോപി പ്രധാനമന്ത്രിയെ സ്വകാര്യമായി സന്ദര്‍ശിച്ചിരുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *