ഉത്സവങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടക്കാനിരിക്കുന്ന ഉത്സവങ്ങള്‍ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. ശിവരാത്രിയുള്‍പ്പടെ ഉടന്‍ നടക്കാനിരിക്കുന്ന ഉത്സവങ്ങള്‍ അലങ്കോലപ്പെടുത്താനാണ് ശ്രമമെന്നും ദേവസ്വങ്ങള്‍ സുപ്രീംകോടതിയില്‍ ആരോപിച്ചു. ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്ന കേരള ഹൈക്കോടതി വിധിക്ക് ഏര്‍പ്പെടുത്തിയ സ്റ്റേയ്ക്ക് എതിരായ അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യത്തിനിടെയാണ് ദേവസ്വങ്ങള്‍ ഈ ആരോപണം സുപ്രീംകോടതിയില്‍ ഉന്നയിച്ചത്.
Also Read; മലപ്പുറത്ത് കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വെച്ചേക്കും
ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി പുറപ്പടുവിച്ച മാര്‍ഗ്ഗരേഖ അപ്രായോഗികമാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ഈ സ്റ്റേ ഉത്തരവ് നിലവില്‍ വന്നതിന് ശേഷം മലപ്പുറം ജില്ലയിലെ പുതിയങ്ങാടി പള്ളിയില്‍ നടന്ന നേര്‍ച്ചയ്ക്കിടെ ആനയിടഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിലെ എതിര്‍കക്ഷിയായ വി.കെ.വെങ്കിടാചലം സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്ക് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്നും വെങ്കിടാചലത്തിന്റെ അഭിഭാഷക കോടതിയില്‍ ആവശ്യപ്പെട്ടു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
എന്നാല്‍ ഈ വിഷയം കേരള ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ജസ്റ്റിസ് ബി.വി.നാഗരത്ന അധ്യക്ഷയായ ബെഞ്ച് നിര്‍ദേശിച്ചു. ഇതിനിടയിലാണ് കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടക്കാന്‍ പോകുന്ന ശിവരാത്രി ഉത്സവം ഉള്‍പ്പടെ അലങ്കോലപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ അഭിഭാഷകന്‍ എം.ആര്‍. അഭിലാഷ് പറഞ്ഞത്. ഇതിന്റെ ഭാഗമായാണ് സ്റ്റേ ഉത്തരവ് നീക്കണമെന്ന ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവസ്വങ്ങളുടെ ഹര്‍ജി ഫെബ്രുവരി നാലിന് പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വെബ് സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അന്ന് തങ്ങളുടെ ആവശ്യം കൂടി പരിഗണിക്കണമെന്നും വെങ്കിടാചലത്തിന്റെ അഭിഭാഷക ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ ഉത്തരവ് ഇറക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.