ലോസ് ആഞ്ചലസില്‍ വീണ്ടും ആശങ്കയായി കാട്ടുതീ

കാലിഫോര്‍ണിയ: ലോസ് ആഞ്ചലസില്‍ വീണ്ടും ആശങ്കയായി കാട്ടുതീ. കാസ്റ്റായിക് തടാകത്തിന് സമീപം രണ്ട് മണിക്കൂറിനുള്ളില്‍ 8000ത്തിലേറെ ഏക്കറിലേക്ക് കാട്ടുതീ പടര്‍ന്നു പിടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ലോസ് ആഞ്ചലസിന് എണ്‍പത് കിലോമീറ്റര്‍ വടക്കാണ് പുതിയതായി കാട്ടുതീ പടരുന്നത്. കാട്ടുതീ പടര്‍ന്നതോടെ ഏതാണ്ട് 31000ത്തോളം ആളുകള്‍ക്ക് ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദക്ഷിണ കാലിഫോര്‍ണിയയില്‍ അതിശക്തമായ വരണ്ട കാറ്റിന് പിന്നാലെ അതിതീവ്ര തീപിടുത്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റെഡ് ഫ്‌ലാഗ് മുന്നറിയിപ്പിനെ തുടര്‍ന്ന് ദക്ഷിണ കാലിഫോര്‍ണിയയില്‍ ഏകദേശം 1,000 അഗ്‌നിശമന സേനാംഗങ്ങളെ വിന്യസിച്ചതായി കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ അറിയിച്ചു. നേരത്തെ ലോസ് ആഞ്ചലസിനെ പ്രതിസന്ധിയിലാക്കിയ ശക്തമായ രണ്ട് തീപിടുത്തങ്ങള്‍ കൂടുതല്‍ നിയന്ത്രണത്തിലായതായി അധികൃതര്‍ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്യുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..