വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; വയോധികയ്ക്ക് പരിക്ക്

വാല്‍പ്പാറ: തമിഴ്നാട് വാല്‍പ്പാറയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. പെരിയാര്‍ സ്വാമിയുടെ ഭാര്യയും തോട്ടം തൊഴിലാളിയുമായ അന്നലക്ഷ്മിക്കാണ് (67) പരിക്കേറ്റത്. ഇടിയാര്‍ എസ്റ്റേറ്റിന് പരിസരത്താണ് ആനയുടെ ആക്രമണം ഉണ്ടായത്. അര്‍ദ്ധരാത്രിയില്‍ ലയത്തിന് സമീപമുള്ള റേഷന്‍ കടയില്‍ നിന്ന് അരി കഴിക്കാനെത്തിയ കാട്ടാനയ്ക്ക് മുന്നില്‍ അന്നലക്ഷ്മി പെടുകയായിരുന്നു. അപകടത്തില്‍ അന്നലക്ഷ്മിയുടെ ഇടുപ്പെല്ലിന് പരിക്കേറ്റിട്ടുണ്ട്.
Also Read; ചത്തതാണെങ്കിലും കൊന്നതാണെങ്കിലും നന്ദി; വളരെയധികം സന്തോഷമുണ്ടെന്ന് രാധയുടെ കുടുംബം
ലയത്തില്‍ 12 വീടുകളുണ്ട്. ഇവിടേക്കാണ് കാട്ടാന എത്തിയത്. രാത്രി ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോള്‍ അന്നലക്ഷ്മിയെ ആന തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തുകയായിരുന്നു. മറ്റ് വീടുകളിലെ ആളുകള്‍ ശബ്ദം കേട്ട് പുറത്തിറങ്ങി ബഹളം വച്ചതിനെത്തുടര്‍ന്ന് ആന കാട്ടിലേക്ക് തിരിച്ചു പോയി. പിന്നാലെ നാട്ടുകാര്‍ ചേര്‍ന്ന് അന്നലക്ഷ്മിയെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് തുടര്‍ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..