സന്ദീപ് വാര്യര്‍ ഇനി കോണ്‍ഗ്രസ് വക്താവ്; ചാനല്‍ ചര്‍ച്ചകളില്‍ സജീവമാകും

തിരുവനന്തപുരം: സന്ദീപ് വാര്യര്‍ക്ക് കൂടുതല്‍ പദവികള്‍ നല്‍കി കോണ്‍ഗ്രസ്. സന്ദീപ് വാര്യരെ പാര്‍ട്ടിയുടെ വക്താവായാണ് നിയമിച്ചിരിക്കുന്നത്. അതിനാല്‍ ചാനല്‍ ചര്‍ച്ചകളില്‍ ഇനി മുതല്‍ സന്ദീപ് വാര്യരും പങ്കെടുക്കും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.ലിജു ഇതുസംബന്ധിച്ചുള്ള കത്ത് നേതാക്കള്‍ക്ക് അയച്ചിട്ടുണ്ട്.
Also Read; വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; വയോധികയ്ക്ക് പരിക്ക്
കെ.പി.സി.സി മീഡിയ വിഭാഗം ഇന്‍ ചാര്‍ജ് അഡ്വ ദീപ്തി മേരി വര്‍ഗീസാണുള്ളത്. ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്. നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പാലക്കാട്ടെ കൗണ്‍സിലര്‍മാരുമായി സംസാരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..