#Politics #Top Four

സംസ്ഥാന കോണ്‍ഗ്രസിനെ നേതൃമാറ്റ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍; ഗ്രൂപ്പുകളുടെ പിന്തുണ മുഖ്യം

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ നേതൃമാറ്റത്തിലെ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. നേതാക്കള്‍ നിര്‍ദ്ദേശിച്ച പേരുകളില്‍ ഇനിയും ഹൈക്കമാന്‍ഡ് കൂടിയാലോചന തുടരും. ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, സണ്ണി ജോസഫ്, റോജി എം ജോണ്‍ എന്നീ പേരുകളാണ് സുധാകരന് പകരമായി ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ സാമുദായിക മാനദണ്ഡങ്ങളും വിവിധ ഗ്രൂപ്പുകളുടെ പിന്തുണയും പരിഗണിച്ചാകും അന്തിമ തീരുമാനം എടുക്കുക. കെ.സുധാകരനെ കൂടി വിശ്വാസത്തിലെടുത്ത് പകരക്കാരനെ സമവായത്തിലൂടെ തീരുമാനിക്കുകയാണ് എഐസിസിക്ക് മുന്നിലെ വെല്ലുവിളി. അതേസമയം കെപിസിസി അധ്യക്ഷനെ കെ.സി വേണുഗോപാല്‍ ഇടപെട്ട് മാറ്റുന്നുവെന്ന പ്രചാരണം ഒഴിവാക്കാനാണ് ദീപാ ദാസ് മുന്‍ഷി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

മാറ്റത്തിനുള്ള നീക്കം തുടങ്ങിയെന്ന് സുധാകരനും മനസിലായതുകൊണ്ടാണ് പദവികള്‍ പ്രശ്‌നമല്ലെന്ന് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പക്ഷെ സുധാകരനോട് നേരിട്ട് ഒരു നേതാവും പദവി മാറ്റം ആവശ്യപ്പെട്ടിട്ടില്ല. സുധാകരനെ കൂടി ബോധ്യപ്പെടുത്തിയൊരു തീരുമാനമെടുക്കലാണ് എഐസിസി നേരിടുന്ന പ്രധാന വെല്ലുവിളി. മാറ്റമുണ്ടെങ്കില്‍ ഏറ്റവും അനുകൂല സമയമിതെന്നാണ് മാറ്റത്തിനാഗ്രഹിക്കുന്നവരുടെ വാദം. പുതിയ പ്രസിഡണ്ടിന് കീഴില്‍ തെരഞ്ഞെടുപ്പുകളിലേക്ക് കടക്കാമെന്നാണ് നിലപാട്. അധ്യക്ഷനൊപ്പം സാമുദായിക സമവാക്യം പാലിച്ച് വര്‍ക്കിംഗ് പ്രസിഡണ്ടുമാരിലും മാറ്റത്തിനും സാധ്യതയുണ്ട്. ഇന്ദിരാഭവന്‍ കേന്ദ്രീകരിച്ച് ഒരു കോര്‍ ടീമും പരിഗണനയിലാണ്.

Leave a comment

Your email address will not be published. Required fields are marked *