എന്‍എം വിജയന്റെ ആത്മഹത്യ ; ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു

കല്‍പറ്റ: വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട മുന്‍കൂര്‍ ജാമ്യ ഉത്തരവ് നിലനില്‍ക്കുന്നതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രേരണകുറ്റം ചുമത്തിയതില്‍ ഐ സി ബാലകൃഷ്ണനാണ് ഒന്നാം പ്രതി. ഇന്നലെ എംഎല്‍എയുടെ വസതിയിലും പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. ഇതോടെ പ്രേരണ കുറ്റം ചുമത്തപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.
Also Read ; സംവിധായകന്‍ ഷാഫിക്ക് ആന്തരിക രക്തസ്രാവം ; ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുന്നു
ഡിസിസി ട്രഷററായിരുന്ന എന്‍എം വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാ കുറ്റം ചുമത്തിയതില്‍ ഒന്നാം പ്രതി ഐസി ബാലകൃഷ്ണന്‍ എംഎല്‍എയാണ്. ഇവരുടെ ആത്മഹത്യാ കുറിപ്പില്‍ എംഎല്‍എയുയെടും മറ്റ് രണ്ട് പ്രതികളുടെയും പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ കെപിസിസി അധ്യക്ഷനും മരിച്ച എന്‍എം വിജയന്‍ കത്തെഴുതിയിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..