#kerala #Top News

യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണു ; 17 കാരന് പരിക്ക്, ഓപ്പറേറ്റര്‍ കസ്റ്റഡിയില്‍

കോട്ടയം: കോട്ടയത്ത് ചങ്ങനാശ്ശേരി മെട്രോപൊളിറ്റന്‍ പള്ളിപെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണുണ്ടായ അപകടത്തില്‍ 17 കാരന് പരിക്ക്. ചങ്ങനാശ്ശേരി സ്വദേശി അലന്‍ ബിജുവിനാണ് പരിക്കേറ്റത്. ബന്ധുവിനൊപ്പം പള്ളിപെരുന്നാള്‍ കാണാന്‍ പോയതാര്‍ന്നു അലന്‍. യന്ത്ര ഊഞ്ഞാലിന്റെ താഴെ നില്‍ക്കുമ്പോഴാണ് അപകടമുണ്ടായത്. യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റ അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി മെട്രോപൊളിറ്റന്‍ പള്ളി തിരുനാളിന്റെ ഭാഗമായാണ് യന്ത്ര ഊഞ്ഞാല്‍ ഒരുക്കിയത്. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ഓപ്പറേറ്ററെ പോലീസ് കസ്റ്റഡിയിലെടുത്തു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *