മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി ; മയക്കുവെടിവെച്ചു

തൃശ്ശൂര്‍ : മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. അതിരപ്പിള്ളിയില്‍ ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിലാണ് ആനയെ ആദ്യം കണ്ടെത്തിയത്. നാല് ആനകള്‍ക്കൊപ്പമാണ് ആനയുണ്ടായിരുന്നത്. മൂന്ന് കൊമ്പന്‍മാരും ഒരു പിടിയുമാണ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടം മാറിയ വേളയിലാണ് ആനയെ മയക്കുവെടിവെച്ചത്. ഒരു ഘട്ടത്തില്‍ ദൗത്യ സംഘത്തിന് നേരെ ആന പാഞ്ഞടുക്കുന്ന സ്ഥിതിയുമുണ്ടായി.
Also Read ; സംസ്ഥാന കോണ്‍ഗ്രസിനെ നേതൃമാറ്റ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍; ഗ്രൂപ്പുകളുടെ പിന്തുണ മുഖ്യം
ഇന്ന് രാവിലെ ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ആനയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ദൗത്യ സംഘത്തിന്റെ വരുതിയില്‍ നിന്നും കുതറിമാറി കാട്ടിലേക്ക് കടന്ന ആനയെ പിന്നീട് കണ്ടെത്താനായിരുന്നില്ല. ഇന്നലെ ആറു സംഘങ്ങളിലായി തിരിഞ്ഞ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ വിവിധ ബ്ലോക്കുകളിലും ഉള്‍വനത്തിലും പരിശോധന നടത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.തുടര്‍ന്നാണ് ആനയെ കണ്ടെത്തിയതും മയക്കുവെടിവെച്ചതും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..