മകരവിളക്കിനൊരുങ്ങി ശബരിമല; നാല്‍പ്പതോളം കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ പൂര്‍ണം
ശബരിമല: മകരവിളക്ക് ദര്‍ശനത്തിനായി പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ ശബരിമലയിലെ നാല്‍പ്പതോളം കേന്ദ്രങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. ഇവരുടെ സുരക്ഷക്കായി ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പോലീസിന്റെയും വനംവകുപ്പിന്റെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നേതൃത്വത്തില്‍ ബാരിക്കേഡുകള്‍ കെട്ടിയും വെളിച്ചത്തിനായുള്ള സംവിധാനങ്ങളൊരുക്കിയും സുരക്ഷയൊരുക്കിയിട്ടുണ്ട്. അതേസമയം മകരവിളക്ക് ദര്‍ശിക്കുന്നതിനായി കെട്ടിടങ്ങള്‍ക്കും മരങ്ങള്‍ക്കും മുകളില്‍ കയറുന്നതിന് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. Also Read; പി വി അന്‍വറിന് വീണ്ടും വക്കീല്‍ നോട്ടീസ് അയച്ച് പി ശശി പാണ്ടിത്താവളം ഭാഗത്ത് തമ്പടിച്ചിരിക്കുന്ന തീര്‍ഥാടകര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ദേവസ്വം ബോര്‍ഡിന്റെ […]