ധനികരായ അയ്യപ്പഭക്തരെ ചൂഷണം ചെയ്തു; ഉണ്ണിക്യഷ്ണന്‍ പോറ്റിക്ക് കുരുക്ക് മുറുകുന്നു

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണം പൂശുന്ന കരാര്‍ ഏറ്റെടുത്ത സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കേരളത്തിന് പുറത്തുള്ള ധനികരായ അയ്യപ്പഭക്തരെ ചൂഷണം ചെയ്തതായി വിജിലന്‍സിന് വിവരം ലഭിച്ചു. സന്നിധാനത്ത് വില കൂടിയ ഒരു സമര്‍പ്പണം നടത്താന്‍ അഞ്ചോളം പേരില്‍ നിന്ന് ഇയാള്‍ പണം വാങ്ങിയിരുന്നതായാണ് വിജിലന്‍സിന് ലഭിച്ച വിവരം. ഇതില്‍ നിന്ന് ലഭിക്കുന്ന പണം ഇയാള്‍ ബ്ലേഡ് പലിശയ്ക്ക് നല്‍കിയിരുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചു. സൗജന്യ കൃത്രിമക്കാല്‍ വിതരണം; ധനലക്ഷ്മി ഗ്രൂപ്പ് – ലയണ്‍സ് ക്ലബ്ബ് സംയുക്ത […]

ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പരാമര്‍ശം; ശാന്താനന്ദ മഹര്‍ഷിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

പത്തനംതിട്ട: പന്തളത്ത് നടന്ന ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തില്‍ വിദ്വേഷ പരമാര്‍ശത്തില്‍ ശാന്താനന്ദ മഹര്‍ഷിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ശാന്താനന്ദ മഹര്‍ഷി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഒക്ടോബര്‍ 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്. ശബരിമല സംരക്ഷണ സംഗമത്തില്‍ വാവര്‍ തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നും ശാന്താനന്ദ മഹര്‍ഷി പറഞ്ഞത്. എന്‍എസ്എസിന്റെ നിലപാടില്‍ യുഡിഎഫ് ആശങ്കപ്പെടേണ്ടതില്ല: വിഡി സതീശന്‍ ശാന്താനന്ദയുടെ പ്രസംഗം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് മാധ്യമ വക്താവ് അനൂപ് വി ആര്‍, പന്തളം കൊട്ടാരം കുടുംബാംഗം […]

ശബരിമല അയ്യപ്പ സംഗമം ഇന്ന്; 3,500 പ്രതിനിധികള്‍ പങ്കെടുക്കും

പമ്പ: തിരുവിതാംകൂര്‍ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന് പമ്പാ മണപ്പുറത്ത് നടക്കും. സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ശബരിമല അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാത്രി തന്നെ പമ്പയില്‍ എത്തി. അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രി മടങ്ങുക. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അയ്യപ്പസംഗമത്തിനായി പമ്പാതീരത്ത് 3,500 പേര്‍ക്ക് ഇരിക്കാവുന്ന പ്രധാനവേദി 3 തട്ടായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമേ […]

ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയില്‍

പത്തനംതിട്ട: വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശബരിമലയിലെത്തി. പുലര്‍ച്ചെ നട തുറന്നപ്പോഴുള്ള നിര്‍മാല്യം തൊഴുത്, 7.30ന്റെ ഉഷപൂജയിലും പങ്കെടുത്തു. അടൂരിലെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ നിന്ന് കെട്ട്‌നിറച്ചാണ് രാഹുല്‍ ശബരിമലയിലേയ്ക്ക് പോയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അതേസമയം, ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം നിയമസഭ സമ്മേളനത്തിന്റെ ആദ്യ ദിവസത്തില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഷനിലായ രാഹുല്‍ പ്രത്യേക ബ്ലോക്കായാണ് ഇരുന്നത്. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ സഭയിലെത്തിയില്ല.  

ആഗോള അയ്യപ്പ സംഗമത്തില്‍ എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല; പകരം രണ്ട് മന്ത്രിമാരെ നിയോഗിച്ചു

തിരുവനന്തപുരം: ശബരിമലയിലെ ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. മുന്‍കൂട്ടി തീരുമാനിച്ച പരിപാടി ഉണ്ടായതിനാലാണ് പങ്കെടുക്കാന്‍ പറ്റാത്തതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. സ്റ്റാലിന് പകരം രണ്ട് മന്ത്രിമാരെ നിയോഗിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി. Also Read: രാഹുലിന് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് യുഡിഎഫ് അയ്യപ്പ സംഗമത്തിലേക്ക് എം.കെ.സ്റ്റാലിനെയും മകന്‍ ഉദയനിധി സ്റ്റാലിനെയും ക്ഷണിച്ചതിനെതിരായ ബിജെപി രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സിപിഎം സര്‍ക്കാര്‍ ‘അയ്യപ്പ സംഗമം’ ആഘോഷിക്കുന്നത് ഒരു നാടകവും ‘ജനങ്ങളെ […]

എസ്. ഹരീഷ് പോറ്റി ശബരിമല കീഴ്ശാന്തി

ശബരിമല: എസ്. ഹരീഷ് പോറ്റിയെ ശബരിമല കീഴ്ശാന്തിയായി തിരഞ്ഞെടുത്തു. പാറശാല ദേവസ്വം മേല്‍ശാന്തിയായിരുന്നു അദ്ദേഹം. ഉഷഃപൂജയ്ക്ക് ശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് എസ്. ഹരീഷ് പോറ്റിയെ ശബരിമല കീഴ്ശാന്തിയായി തിരഞ്ഞെടുത്തത്. പുനലൂര്‍ സ്വദേശി ദീക്ഷിത് എന്ന ആണ്‍കുട്ടിയാണ് നറുക്കെടുപ്പ് നടത്തിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അതേസമയം, ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20 ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. […]

ശബരിമല തീര്‍ത്ഥാടനത്തിന് ശ്രീലങ്കയുടെ ഔദ്യോഗിക അംഗീകാരം

കൊളംബോ: ശബരിമല തീര്‍ത്ഥാടനത്തിനെ അംഗീകൃത തീര്‍ത്ഥാടന കേന്ദ്രമായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അംഗീകരിച്ചു. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. ദീര്‍ഘകാലമായുള്ള തീര്‍ത്ഥാടന ബന്ധം കണക്കിലെടുത്താണ് തീരുമാനം. എല്ലാ വര്‍ഷവും 15,000ല്‍ ഏറെ ആളുകളാണ് ശ്രീലങ്കയില്‍ നിന്നും ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്നത്. Also Read: തൃശൂരിലെ യുഡിഎഫിന്റെ പരാജയത്തിന് പിന്നില്‍ ടി.എന്‍ പ്രതാപന്‍: പി.യതീന്ദ്രദാസ് ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മരക്കൂട്ടം മുതല്‍ ശരംകുത്തി നെക്ക് പോയിന്റ് വരെ താല്‍ക്കാലിക പന്തല്‍ നിര്‍മിക്കാന്‍ തീരുമാനമായി. ശരംകുത്തി ആല്‍മരം മുതല്‍ […]

മകരവിളക്കിനൊരുങ്ങി ശബരിമല; നാല്‍പ്പതോളം കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ പൂര്‍ണം

ശബരിമല: മകരവിളക്ക് ദര്‍ശനത്തിനായി പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ ശബരിമലയിലെ നാല്‍പ്പതോളം കേന്ദ്രങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. ഇവരുടെ സുരക്ഷക്കായി ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പോലീസിന്റെയും വനംവകുപ്പിന്റെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നേതൃത്വത്തില്‍ ബാരിക്കേഡുകള്‍ കെട്ടിയും വെളിച്ചത്തിനായുള്ള സംവിധാനങ്ങളൊരുക്കിയും സുരക്ഷയൊരുക്കിയിട്ടുണ്ട്. അതേസമയം മകരവിളക്ക് ദര്‍ശിക്കുന്നതിനായി കെട്ടിടങ്ങള്‍ക്കും മരങ്ങള്‍ക്കും മുകളില്‍ കയറുന്നതിന് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. Also Read; പി വി അന്‍വറിന് വീണ്ടും വക്കീല്‍ നോട്ടീസ് അയച്ച് പി ശശി പാണ്ടിത്താവളം ഭാഗത്ത് തമ്പടിച്ചിരിക്കുന്ന തീര്‍ഥാടകര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ദേവസ്വം ബോര്‍ഡിന്റെ […]

മകരവിളക്കിനൊരുങ്ങി ശബരിമല ; പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയാന്‍ ഇനി 4 നാളുകള്‍ കൂടി

പത്തനംതിട്ട: മകരവിളക്കിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. മകരവിളക്കിനോടനുബന്ധിച്ചുണ്ടാകാന്‍ പോകുന്ന തിരക്ക് മുന്നില്‍ കണ്ട് തീര്‍ത്ഥാടകര്‍ക്കായി ഇത്തവണ കൂടുതല്‍ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തലക്ഷങ്ങളുടെ ശരണം വിളിയുടെ വിശുദ്ധിയുമായി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയാന്‍ ഇനി 4 നാളുകള്‍ കൂടി. Also Read ; മാമിയുടെ ഡ്രൈവറേയും ഭാര്യയേയും കാണാനില്ലെന്ന് പരാതി മകരവിളക്കിനോടനുബന്ധിച്ച തയ്യാറെടുപ്പുകളെല്ലാം ഇന്നും നാളെയുമായി പൂര്‍ത്തിയാകും. പന്ത്രണ്ടിന് ഉച്ചയ്ക്കാണ് പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര തുടങ്ങുക. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ സഞ്ചരിച്ച് ജനുവരി 14ന് വൈകിട്ട് ഘോഷയാത്ര സന്നിധാനത്ത് എത്തും. തുടര്‍ന്ന് […]

ശബരിമല ; മണ്ഡലപൂജക്കും മകരവിളക്കിനും വെര്‍ച്വല്‍ ക്യൂ വെട്ടിക്കുറച്ചു, സ്‌പോട് ബുക്കിങ് ഒഴിവാക്കും

സന്നിധാനം: ശബരിമലയിലെ ഈ സീസണിലെ തിരക്ക് പരിഗണിച്ച് ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെര്‍ച്വല്‍ ക്യൂ വെട്ടിക്കുറച്ചു. കൂടാതെ സ്‌പോട് ബുക്കിങ് ഒഴിവാക്കാനും തീരുമാനമുണ്ട്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ശബരിമലയിലെ വരുമാനത്തിലും വന്‍ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്ന് ശബരിമല ദേവസ്വം പ്രസിഡന്റ് കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. Also Read ; എംടിയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു മണ്ഡലക്കാലത്തോടനുബന്ധിച്ച് ഈ മാസം 25ന് വെര്‍ച്വല്‍ ക്യൂ വഴി 54,000 […]