ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ; സുഹൃത്തിനെ കുത്തി പരിക്കേല്‍പ്പിച്ച് യുവാവ്, സംഭവം കന്യാകുമാരി എക്സ്പ്രസില്‍

തൃശൂര്‍: കന്യാകുമാരി എക്സ്പ്രസില്‍ കത്തിക്കുത്ത്. ബംഗളൂരുവില്‍ നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന കന്യാകുമാരി എക്സ്പ്രസ് തൃശൂരിലെത്തിയപ്പോഴാണ് കത്തിക്കുത്തുണ്ടായത്. ബാംഗ്ലൂരില്‍ നിന്ന് കയറിയ യുവാക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് കത്തികുത്തിലേക്ക് നയിച്ചത്.
അടുത്ത സൃഹുത്തുക്കളായ മലയാളി യുവാക്കള്‍ തമ്മിലാണ് തര്‍ക്കമുണ്ടായതും പിന്നീടത് കത്തിക്കുത്തിലേക്ക് നയിച്ചതും. ഇരുവര്‍ക്കും പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. ഇതിനിടെ ടിടിഇ എത്തുകയും ടിക്കറ്റ് ഇല്ലാത്തതിനാല്‍ ഫൈന്‍ ഈടാക്കുകയും ചെയ്തു. തുടര്‍ന്ന് കായംകുളം വരെയുള്ള ടിക്കറ്റ് എടുക്കുന്ന കാര്യത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും ഒരു യുവാവ് കൂടെയുണ്ടായിരുന്ന യുവാവിനെ കത്തികൊണ്ട് കുത്തുകയുമായിരുന്നു. കുത്തേറ്റ യുവാവിന് ചെറിയ പരിക്ക് മാത്രമേയുള്ളൂ. പ്രതിയെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..