മേയര്‍ ഡ്രൈവര്‍ തര്‍ക്കത്തില്‍ യദുവിന്റെ ഡ്രൈവിങില്‍ തെറ്റ് സംഭവിച്ചിട്ടില്ല : മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ ഡിപ്പോ മേധാവിക്കും എന്‍ജിനീയര്‍ക്കും വീഴ്ച
തിരുവനന്തപുരം:മേയര്‍ ആര്യ രാജേന്ദ്രനും ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തില്‍ യദുവിന്റെ ഡ്രൈവിങില്‍ തെറ്റ് സംഭവിച്ചിട്ടില്ലെന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം.എന്നാല്‍ മേയറാണെന്ന് അറിഞ്ഞശേഷവും പ്രോട്ടോക്കോള്‍ പാലിക്കാതെ മേയറോടു തര്‍ക്കിച്ചത് ശരിയല്ലെന്ന കുറ്റമാണ് ഡ്രൈവര്‍ക്കെതിരെ ഉള്ളത്. എന്നാല്‍ സംഭവം നടന്ന് തൊട്ടടുത്ത ദിവസം ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട ക്യാമറാ ദൃശ്യങ്ങളെ കുറിച്ച് യാതൊരുവിധ പരാമര്‍ശങ്ങളും ഉണ്ടായിരുന്നില്ല.ഇതോടെ കെഎസ്ആര്‍ടിസി വിജിലന്‍സ് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് മന്ത്രി മടക്കിയിരുന്നു.അതേസമയം ക്യാമറ ദൃശ്യങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് മന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് പിന്നാലെയാണ് മെമ്മറികാര്‍ഡ് നഷ്ടമായത്.
Also Read ; കമല്‍ഹാസന്‍ കരാര്‍ലംഘനം നടത്തിയെന്ന പരാതിയുമായി ലിംഗുസാമി
ഇതോടെ വിജിലന്‍സ് അന്വേഷണം പാതിവഴിയില്‍ വഴിമുട്ടി. അതേസമയം ബസിലെ യാത്രക്കാരോ കണ്ടക്ടറോ ബസ് വേഗതിയിലായിരുന്നു എന്ന് മൊഴി നല്‍കിയിട്ടില്ല. കൂടാതെ മേയറുടെ കാറാണ് ബസിന് കുറുകെ വന്നതെന്നും അവരാണ് തര്‍ക്കത്തിന് തുടക്കമിട്ടതെന്നുമാണ് യാത്രക്കാരുടെ മൊഴി.ക്യാമറ ദൃശ്യങ്ങള്‍ നഷ്ടമായതില്‍ തമ്പാനൂര്‍ ഡിപ്പോ മേധാവി ബഷീറിനും എന്‍ജിനീയര്‍ ശ്യാം കൃഷ്ണനും വീഴ്ച സംഭവിച്ചെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.മന്ത്രി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്തിയത്.ട്രിപ്പ് കഴിഞ്ഞാല്‍ ബസിന്റെ മേല്‍നോട്ടം ഡിപ്പോ എന്‍ജിനീയര്‍ക്കാണ് ഡിപ്പോ മേധാവിക്കും ഉത്തരവാദിത്തമുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..