പേപ്പര്‍ രഹിത ബജറ്റ്; ടാബുമായി പാര്‍ലമെന്റിലെത്തി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: 2025-26 വര്‍ഷത്തെ പൊതുബജറ്റ് ശനിയാഴ്ച 11ന് ലോക്സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. നിര്‍മലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റും മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണബജറ്റുമാണിത്. കാര്‍ഷികം, വ്യാവസായികം, തൊഴില്‍, ആരോഗ്യം, നികുതി, കായികം തുടങ്ങി എല്ലാ മേഖലയിലും സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read; വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു
ഇത്തവണയും പേപ്പര്‍ രഹിത ബജറ്റായിരിക്കും ധനന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. അതിനാല്‍ ബജറ്റ് അവതരിപ്പിക്കാനുള്ള ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലെത്തിയത്. ധനമന്ത്രാലയത്തിലുള്ള പ്രസിലാണ് എല്ലാവര്‍ഷവും ബജറ്റ് പേപ്പറുകള്‍ അച്ചടിക്കാറുള്ളത്. 2022ലാണ് ചരിത്രത്തില്‍ ആദ്യമായി ഇതിന് മാറ്റം വരുത്തിയത്. എം.പിമാര്‍ക്കും ഇപ്പോള്‍ സോഫ്റ്റ് കോപ്പികളാണ് നല്‍കാറുള്ളത്. മധ്യവര്‍ഗത്തിനും സാധാരണക്കാര്‍ക്കും അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ഇത്തവണത്തെ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസത്തെ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പ്രസംഗങ്ങളില്‍ ഇതിനുള്ള സൂചനകളുണ്ടായിരുന്നു. എട്ടോളം തവണയാണ് രാഷ്ട്രപതി പ്രസംഗത്തില്‍ മിഡില്‍ ക്ലാസ് എന്ന വാക്ക് ഉപയോഗിച്ചത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..