ബജറ്റ് രാജ്യത്തിന് പുതിയ ഊര്‍ജം നല്‍കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബജറ്റ് രാജ്യത്തിന് പുതിയ ഊര്‍ജം നല്‍കുന്നതാകുമെന്നും ചരിത്രപരമായ ബില്ലുകള്‍ ഈ സമ്മേളനകാലയളവില്‍ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മഹാലക്ഷ്മി ശ്ലോകം ചൊല്ലി, മഹാലക്ഷ്മിയുടെ അനുഗ്രഹം തേടിയാണ് പ്രധാനമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചുതുടങ്ങിയത്.
Also Read; ബഹിരാകാശ നടത്തത്തില്‍ റെക്കോര്‍ഡിട്ട് സുനിതാ വില്യംസ്
തന്റെ മൂന്നാം സര്‍ക്കാരിലെ മൂന്നാം സമ്പൂര്‍ണ ബജറ്റാണ് വരുന്നത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷം രാജ്യം സമ്പൂര്‍ണ വികസനം നേടും. ഈ ബജറ്റിന്റെ ലക്ഷ്യം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ശക്തി പകരലാണ്. സമസ്ത മേഖലകളിലെയും വികസനമാണ് ലക്ഷ്യം. യുവാക്കളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ താന്‍ പ്രതിജ്ഞാബദ്ധനാണ്. ഒപ്പം സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കുമെന്നും സ്ത്രീശാക്തീകരണത്തിന് ഊന്നലുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..