പൂനെയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് ഗില്ലിന്‍-ബാരെ സിന്‍ഡ്രോം; രോഗബാധിതരുടെ എണ്ണം കൂടുന്നു

മുബൈ: പൂനെയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് ഗില്ലിന്‍-ബാരെ സിന്‍ഡ്രോം (ജിബിഎസ്) വ്യാപിക്കുന്നു. ധയാരി, അംബേഗാവ്, നര്‍ഹെ തുടങ്ങിയ പ്രദേശങ്ങളിലും സിന്‍ഹഗഡ് റോഡിലെ മറ്റ് പല ഭാഗങ്ങളിലുമാണ് രോഗബാധ ഉയരുന്നത്. ഇതോടെ രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയവരുടെ എണ്ണം 140 ആയി. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ 73 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 52 പേര്‍ 30 വയസില്‍ താഴെയുള്ളവരാണ്. ബാക്കിയുള്ളവരുടെ പരിശോധനാ ഫലം വരാനുണ്ട്.
Also Read; യുവമോര്‍ച്ച നേതാവടക്കം 60 സംഘപരിവാറുകാര്‍ സിപിഎമ്മില്‍ ചേര്‍ന്നു
രോഗം ഗുരുതരമായതിനെ തുടര്‍ന്ന് 27 പേരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. 32 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. വെള്ളത്തിലൂടെയാണ് രോഗം പടരുന്നതെന്നാണ് പ്രാഥമിക നിഗനമം. അതിനാല്‍ തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂവെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ചിക്കന്‍ നന്നായി പാചകം ചെയ്ത ശേഷമെ കഴിക്കാന്‍ പാടുള്ളുവെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
രോഗം വീണ്ടും വ്യാപിക്കാതിരിക്കാന്‍ സര്‍ക്കാറിന്റെ പ്രത്യേക സംഘം പ്രദേശത്ത് ബോധവത്കരണവും പരിശോധനയും നടത്തുകയാണ്. പ്രദേശത്തെ മിക്ക സ്‌കൂളുകളിലും ടാങ്കര്‍ വഴിയാണ് ഇപ്പോള്‍ വെള്ളം വിതരണം ചെയ്യുന്നത്. അതേസമയം സ്‌കൂളുകളില്‍ ഹാജര്‍ നിലയും കുറഞ്ഞിട്ടുണ്ട്. രോഗഭീതി കാരണം രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ വിടാന്‍ തയാറാകുന്നില്ല.