വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

കൊച്ചി: വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 2025-26 ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായാണ് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചെന്നുള്ള ആശ്വാസ വാര്‍ത്ത വരുന്നത്. ഇതോടെ കൊച്ചിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1812 ല്‍ നിന്ന് 1806 രൂപയായി കുറഞ്ഞു. എന്നാല്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
തുടര്‍ച്ചയായ രണ്ടാം മാസമാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ നിരക്ക് കുറയ്ക്കുന്നത്. ഇന്നത്തെ കണക്കനുസരിച്ച്, ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 1,804 രൂപയില്‍ നിന്ന് 1,797 രൂപയായി കുറഞ്ഞു. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞത്. ദൈനംദിന ആവശ്യങ്ങള്‍ക്കായി സിലിണ്ടര്‍ ഉപയോഗിക്കുന്ന ഹോട്ടലുകള്‍, കടകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വില കുറഞ്ഞത് ആശ്വാസമാകും.