ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് കെ സി വേണുഗോപാല്‍
ആലപ്പുഴ: ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് കെ സി വേണുഗോപാല്‍. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് ശക്തമായ പോരാട്ടമാണ് കോണ്‍ഗ്രസും ഇന്‍ഡ്യ സഖ്യവും നടത്തിയതെന്നും കെ സി പറഞ്ഞു. ഇന്ത്യയിലെ ഭരണഘടന മാറ്റാനും അതുപോലെ കരിനിയമങ്ങള്‍ കൊണ്ടുവരാനും ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read; ലോക്‌സഭാ തെരഞ്ഞെടുപ്പ് ; പ്രജ്വല്‍ രേവണ്ണയ്ക്ക് തോല്‍വി
‘ഇന്ത്യയുടെ ചരിത്രത്തില്ലില്ലാത്തൊരു തെരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു. ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന പണം എടുത്തുകൊണ്ടുപോയി, ഇഡിയും സിബിഐയും ഇന്‍കംടാക്‌സും ഞങ്ങളുടെ നേതാക്കളെ പിടിച്ചുകൊണ്ടുപോയി. പലരെയും ആക്രമിച്ചു, ഭീഷണിപ്പെടുത്തി. ചിലരൊക്കെ ഭീഷണിക്ക് വഴങ്ങി ആ പാര്‍ട്ടിയില്‍ ചേര്‍ന്നു. എന്നിട്ട് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്കെന്ന് പ്രചാരണം നടത്തി. നിര്‍ഭാഗ്യവശാല്‍ മുഖ്യധാരാ ദേശീയ മാധ്യമങ്ങള്‍ ഒരേ പക്ഷത്തുനിന്നു. അത് കോര്‍പ്പറേറ്റ് സ്‌പോണ്‍സേഡ് ആണ്. ഞങ്ങള്‍ക്ക് പണമില്ലായിരുന്നു. മാധ്യമങ്ങള്‍ ഇല്ലായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും, എന്തിനേറെ പറയുന്നു ഇത്രയേറെ വിദ്വേഷം പ്രസംഗിച്ചിട്ടും നരേന്ദ്രമോദിക്കെതിരെ നോട്ടീസ് കൊടുക്കാന്‍ പോലും തയ്യാറായില്ല’ എന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..