സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില; പവന് 240 രൂപ വര്‍ദ്ധിച്
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില 54,000 കടന്നു. 240 രൂപ പവന് വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 54,000 കടന്നത്. 54,080 രൂപയാണ് നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 30 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്.
ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞദിവസമാണ് തിരിച്ചുകയറി 53,000ന് മുകളില്‍ എത്തിയത്. ദിവസങ്ങള്‍ക്കകം 54000വും കടന്ന് കുതിക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം