മുകേഷ് അംബാനിക്ക് വധഭീഷണി
മുകേഷ് അംബാനിക്ക് വധഭീഷണി
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയ്ക്ക് വധഭീഷണി. ഇമെയില്‍ സന്ദേശം വഴിയാണ് വധഭീഷണി ലഭിച്ചത്. അംബാനിയുടെ കമ്പനിയുടെ ഐഡിയിലേക്ക് അജ്ഞാതന്‍ അയച്ച ഇ-മെയിലില്‍ 20 കോടി രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം കൊല്ലുമെന്നുമുള്ള ഭീഷണിയാണ് വന്നത്. ’20 കോടി രൂപ നല്‍കിയില്ലെങ്കില്‍ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടര്‍മാര്‍ ഞങ്ങള്‍ക്കുണ്ട്’ എന്നായിരുന്നു ഇ-മെയില്‍.
ഒക്ടോബര്‍ 27 ന് രാത്രി 8.51 ന് ഷാദാബ് ഖാന്‍ എന്നു പേരുള്ള വ്യക്തിയില്‍ നിന്നാണ് ഇ-മെയില്‍ ലഭിച്ചതെന്ന് മുകേഷ് അംബാനിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് പറഞ്ഞു. മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ളവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍, മുംബൈയിലെ ഗാംദേവി പോലീസ് സെക്ഷന്‍ 387, 506 (2) എന്നിവ പ്രകാരം കേസെടുത്തു.
Also Read; മെയ്ന്‍ കൂട്ടക്കൊല കേസ്: അക്രമി മരിച്ചനിലയില്‍
മുകേഷ് അംബാനി വധഭീഷണി നേരിടുന്നത് ആദ്യമല്ല. കഴിഞ്ഞ വര്‍ഷം മുകേഷ് അംബാനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ വധഭീഷണി മുഴക്കിയതിന് ബീഹാറിലെ ദര്‍ബംഗയില്‍ നിന്നുള്ള ഒരാള്‍ അറസ്റ്റിലായിരുന്നു.