February 5, 2025

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാര്‍ത്ത്യായനിയമ്മ അന്തരിച്ചു

ആലപ്പുഴ: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാര്‍ത്ത്യായനിയമ്മ അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് കിടപ്പിലായിരുന്നു. 101 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. 2017-ലെ അക്ഷര ലക്ഷം പരീക്ഷയില്‍ ഒന്നാം റാങ്കോടെ പാസായതാണ് കാര്‍ത്ത്യായനിയമ്മയെ പ്രശസ്തയാക്കിയത്. കാര്‍ത്ത്യായനിയമ്മയെ തേടി 2018-ലെ നാരീശക്തി പുരസ്‌കാരവും എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതോടെ അന്താരാഷ്ട്ര മാധ്യമങ്ങളിലും കാര്‍ത്ത്യയനിയമ്മ താരമായി. Also Read; സുരേഷ് ഗോപിയോട് ദേഷ്യം, എം കെ സാനുവിനെ പു.ക.സ വിലക്കിയതില്‍ വിവാദം പുകയുന്നു ചേപ്പാട് മുട്ടം […]