വാഹനാപകടത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ മകന്‍ മരിച്ചു

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസ് രാജേന്ദ്രന്റെ മകന്‍ വാഹനാപടകത്തില്‍ മരിച്ചു. ഉള്ളൂര്‍ കൃഷ്ണനഗര്‍ പൗര്‍ണമിയില്‍ ആര്‍ എല്‍ ആദര്‍ശാണ് (36) പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. പത്തനംതിട്ട കുമ്പഴയില്‍ വച്ച് ഞായറാഴ്ച രാത്രി 9.15ഓടെയായിരുന്നു അപകടം നടന്നത്. ആദര്‍ശ് സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് എതിരെവന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയിലിടിച്ച ശേഷം കാര്‍ അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറിയാണ് നിന്നത്.
Also Read; തൃക്കാക്കരയില്‍ ഇതരസംസ്ഥാന തൊഴിലാളി ആക്രമിച്ച് എഎസ്‌ഐയുടെ തലയ്ക്ക് പരിക്കേറ്റു
അപകടത്തെ തുടര്‍ന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് ആദര്‍ശിനെ പുറത്തെത്തിച്ചത്. സംഭവ സ്ഥലത്തുവച്ചുതന്നെ ആദര്‍ശ് മരിച്ചു. തിരുവനന്തപുരം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഡെപ്യൂട്ടി ജനറല്‍ മാനേജരായ ആദര്‍ശ് ദേശാഭിമാനി ഓണ്‍ലൈന്‍ മുന്‍ അസിസ്റ്റന്റ് മാനേജരായിരുന്നു. ലീനാകുമാരിയാണ് അമ്മ. മേഘ ഭാര്യ. ആര്യന്‍ മകന്‍. ഡോ.ആശിഷ് സഹോദരനാണ്. സംസ്‌കാരം ഉച്ചയ്ക്ക് രണ്ടോടെ തൈക്കാട് ശാന്തികവാടത്തില്‍.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..