പയ്യോളിയില്‍ എട്ടാം ക്ലാസുകാരന് ക്രൂരമര്‍ദനം; കുട്ടിയുടെ കര്‍ണപടം തകര്‍ന്നു

കോഴിക്കോട്: പയ്യോളിയില്‍ എട്ടാം ക്ലാസുകാരന് ക്രൂരമര്‍ദനം. മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കുട്ടിയെ ആക്രമിച്ചത്. ഫുട്‌ബോള്‍താരമായ വിദ്യാര്‍ഥി പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ആക്രമണം. മര്‍ദനത്തില്‍ കുട്ടിയുടെ കര്‍ണപടം തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.
രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇരു സ്‌കൂളുകളിലേയും വിദ്യാര്‍ഥികള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. പോലീസ് നടപടി സ്വീകരിക്കാന്‍ വൈകിയെന്നും എസ് പിക്ക് പരാതി നല്‍കിയ ശേഷമാണ് കേസെടുത്തതെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..