February 19, 2025
#Movie #Top Four

‘അപ്പുറത്ത് നില്‍ക്കുന്നത് മോഹന്‍ലാല്‍ ആയതുകൊണ്ട് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ല’; ആന്റണി പെരുമ്പാവൂരിന്റെ വിമര്‍ശനത്തിന് മറുപടിയുമായി സുരേഷ് കുമാര്‍

തിരുവനന്തപുരം: ആന്റണി സിനിമ കണ്ടുതുടങ്ങുമ്പോള്‍ സിനിമ നിര്‍മ്മിച്ചയാളാണ് താന്‍ എന്നും അപ്പുറത്ത് നില്‍ക്കുന്നത് മോഹന്‍ലാല്‍ ആയതുകൊണ്ട് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും നിര്‍മ്മാതാവ് സുരേഷ് കുമാര്‍. ആന്റണി പെരുമ്പാവൂരിന്റെ വിമര്‍ശനത്തിനുള്ള മറുപടിയായാണ് സുരേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്.

”അസോസിയേഷന്റെ ഉത്തരവാദിത്തപ്പെട്ട പൊസിഷനില്‍ ഇരിക്കുന്ന ആളെന്ന നിലയിലും എത്രയോ കാലമായി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയിലും എനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ കഴിയില്ല. വിവിധ സംഘടനകളുമായി നീണ്ട നാളായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് സമരത്തിലേക്ക് പോവുകയാണെന്ന തീരുമാനത്തിലേക്ക് എത്തിയത്. ഞാനൊരു മണ്ടനല്ല. ഒരുപാട് കാലമായി ഇവിടെയുണ്ട്. ആന്റണി പെരുമ്പാവൂര്‍ സിനിമ കണ്ടു തുടങ്ങിയപ്പോള്‍ സിനിമ എടുത്ത ആളാണ് ഞാന്‍. തമാശ കളിക്കാനല്ല ഞാന്‍ സിനിമയിലിരിക്കുന്നത്. 46 വര്‍ഷമായി സിനിമാ രംഗത്തു വന്നിട്ട്. മോഹന്‍ലാലിന്റെ അടുത്ത് വരുന്ന സമയം മുതല്‍ എനിക്ക് അറിയാവുന്ന ആളാണ് ആന്റണി.

Also Read; പാതിവില തട്ടിപ്പ്; സ്‌കൂട്ടര്‍ ലഭിച്ചവരുമായി പ്രചാരണയാത്ര നടത്താന്‍ കെ എന്‍ ആനന്ദകുമാര്‍ പദ്ധതിയിട്ടെന്ന് കണ്ടെത്തല്‍

ആന്റോ ജോസഫ് മേയ് മാസം വരെ അസോസിയഷേനില്‍ നിന്ന് ലീവ് എടുത്തിരിക്കുകയാണ്. അതുകൊണ്ടാണ് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ പ്രതികരിച്ചത്. അസോസിയേഷന്റെ ഒരു കാര്യത്തിനും ആന്റണി വരാറില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കാര്യങ്ങള്‍ അറിയില്ല. ഉത്തരവാദിത്തപ്പെട്ടവര്‍ പറഞ്ഞിട്ടാണ് എമ്പുരാന്റെ കാര്യം പറഞ്ഞത്. പറഞ്ഞത് പിന്‍വലിക്കണമെങ്കില്‍ ചെയ്യാം. അപ്പുറത്ത് നില്‍ക്കുന്നത് മോഹന്‍ലാലാണ്. ആവശ്യമില്ലാത്ത പ്രശ്‌നമുണ്ടാക്കാന്‍ എനിക്ക് താല്‍പര്യമില്ല. നൂറ് കോടി ക്ലബില്‍ കയറിയിട്ടുണ്ടെങ്കില്‍ അതിന്റെ കണക്കുകള്‍ ആന്റണി അടക്കമുള്ളവര്‍ കാണിക്കട്ടെ” എന്നാണ് സുരേഷ് കുമാര്‍ പറയുന്നത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *