#india #Top Four

വിജയ്‌യുടെ തമിഴക വെട്രി കഴകം ആദ്യ പാര്‍ട്ടി സമ്മേളനം ഇന്ന്; വിഴുപ്പുറം വിക്രവാണ്ടിയില്‍ പ്രത്യേക വേദി

ചെന്നൈ: ദളപതി വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്. വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയില്‍ 85 ഏക്കറില്‍ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് പരിപാടി നടക്കുക. വൈകുന്നേരം നാല് മണിക്ക് ശേഷമായിരിക്കും യോഗം നടക്കുക. തമിഴ്‌നാട് രാഷ്ട്രീയം കാത്തിരുന്ന വിജയുടെ മാസ് എന്‍ട്രിയാണ് ഇന്ന് നടക്കാന്‍ പോകുന്നത്.

 

പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും നയങ്ങളും വിജയ് അവതരിപ്പിക്കും. 100 അടി ഉയരമുള്ള കൊടിമരത്തില്‍ ചുവപ്പും മഞ്ഞയും കലര്‍ന്ന പാര്‍ട്ടി പതാക വിജയ് ഉയര്‍ത്തും. ഫെബ്രുവരിയില്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ് ഓഗസ്റ്റിലാണ് പാര്‍ട്ടി പാതകയും ഗാനവും അവതരിപ്പിച്ചത്. ടിവികെയെ രജിസ്റ്റേര്‍ഡ് രാഷ്ട്രീയ പാര്‍ട്ടി ആയി തെരഞ്ഞെടുപ്പ് കമ്മീഷനും അംഗീകരിച്ചിട്ടുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *