പവര്‍ലിഫ്റ്റിംഗിനിടെ കഴുത്തൊടിഞ്ഞു; ദേശീയ ഗെയിംസ് ജേതാവിന് ദാരുണാന്ത്യം

ജയ്പൂര്‍: ജൂനിയര്‍ ദേശീയ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ പവര്‍ലിഫ്റ്റര്‍ക്ക് പരിശീലനത്തിനിടെ ദാരുണാന്ത്യം. വനിതാ പവര്‍ലിഫ്റ്റര്‍ യാഷ്തിക ആചാര്യ (17)യാണ് ജിമ്മിലെ പരിശീലനത്തിനിടെ 270 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ കഴുത്തില്‍ വീണ് മരിച്ചത്. പരിശീലനത്തിനിടെ ബാര്‍ബെല്‍ വീണ് താരത്തിന്റെ കഴുത്തൊടിയുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലാണ് സംഭവം. കുടുംബം പരാതി നല്‍കാത്തതിനാല്‍ സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും എസ്എച്ച്ഒ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബുധനാഴ്ച വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു.
അപകടം നടന്ന ഉടന്‍ യാഷ്തിക ആചാര്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ജിമ്മില്‍ പരിശീലകന്റെ സഹായത്തോടെ ഭാരമുയര്‍ത്തുന്നതിനിടെയാണ് യാഷ്തികയ്ക്ക് അപകടമുണ്ടായത്. അപകടത്തില്‍ പരിശീലകനും നിസാര പരിക്കേറ്റിട്ടുണ്ട്.