കോട്ടയത്ത് കള്ള് ചെത്താന്‍ തെങ്ങില്‍ കയറിയ തൊഴിലാളി കുടുങ്ങി; താഴെയിറങ്ങിയത് അഗ്‌നിശമന സേനയുടെ സഹായത്തോടെ

കോട്ടയം: വൈക്കത്ത് കള്ള് ചെത്തുന്നതിനായി തെങ്ങിന് മുകളില്‍ കയറിയ തൊഴിലാളി കുടുങ്ങി. തുരുത്തുമ്മ സ്വദേശി വലിയതറയില്‍ രാജേഷ് (44) ആണ് 42അടി ഉയരമുള്ള തെങ്ങിന് മുകളില്‍ കുടുങ്ങിയത്. ശക്തമായ കാറ്റും മഴയും ഉണ്ടായ സമയത്താണ് രാജേഷ് തെങ്ങില്‍ കയറിയത്. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.
Also Read ; ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലപ്രഖ്യാപനം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക്
കാറ്റത്തുണ്ടായ ഭയം കാരണമാണ് ഇറങ്ങാന്‍ സാധിക്കാതെ വന്നത്. തെങ്ങിന് മുകളില്‍ അകപ്പെട്ടുപോയ രാജേഷ് വിളിച്ച് പറയുമ്പോഴാണ് സമീപത്തുള്ള വീട്ടുകാര്‍ വിവരം അറിയുന്നത്. ഉടന്‍ തന്നെ അ?ഗ്‌നിശമനസേനയെ വിവരം അറിയിച്ചു.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തി രാത്രി 9.15നാണ് രാജേഷിനെ തെങ്ങിന്റെ മുകളില്‍ നിന്നും താഴെയിറക്കിയത്. സ്റ്റേഷന്‍ ഓഫിസര്‍ ടി ഷാജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജേഷിനെ താഴെയിറക്കിയത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം